കുട്ടികളെ പഠിപ്പിക്കാന്‍ നാസപാവക്കുട്ടി....!!

കുട്ടികളെ പഠിക്കാന്‍ സഹായിക്കാന്‍ ഒരു പാവടീച്ചര്‍ പൊതുവെ ശാസ്ത്രവും സാങ്കേതികതയും പഠിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് പാടാണ്.കുട്ടികളെ പഠിക്കാന്‍ സഹായിക്കാന്‍ ഒരു പാവടീച്ചര്‍വന്നാലോ.കുട്ടികള്‍ക്ക് ശാസ്ത്രവിഷയങ്ങളോട് താല്‍പര്യം തോന്നാന്‍ ഒടുവില്‍ നാസ പുതിയ വഴിയുമായി രംഗത്ത്.കളിപ്പാട്ട നിര്‍മ്മാതാക്കളായ മറ്റെലിനു കീഴിലുള്ള അമേരിക്കന് ഗേള്‍ കമ്പനിയാണ് നാസയ്‌ക്കൊപ്പം സഹായവുമായെത്തിയിരിക്കുന്നത്.ബഹിരാകാശ യാത്രികയാകാന്‍ ഇഷ്ടപ്പെടുന്നൊരു പെണ്‍ പാവകുട്ടിയെ അമേരിക്കന്‍ ഗേള്‍ നിര്‍മ്മിച്ചിരിക്കുന്നു.പുതുവത്സരദിനത്തില്‍ വില്‍പ്പനയ്‌ക്കെത്തിയ പാവകുട്ടിയുടെ പേര് ലൂസിയാന വേഗ.ചിലെ ആണ് ഇതിന്റെ സ്വദേശം വയസ്11 ലൂസിയാനയുടെ സ്വപ്‌നമാണ് ആദ്യമായി ചൊവ്വയിലെത്തുന്ന ആസ്‌ട്രോനോട്ട് ആകണം.കറുത്ത മുടിയും തവിട്ടു നിറവും ഉള്ള ലൂസിയാനയോ ഫ്‌ളൈറ്റ് സ്യൂട്ടിലും സ്‌പെയ്‌സ് സ്യൂട്ടിലും സ്വന്തമാക്കാം.ഒപ്പം ചൊവ്വയില്‍ ജീവിക്കാനാവശ്യമായ കെട്ടി മാതൃകയുള്‍പ്പെടയെുള്ള സമ്മാനങ്ങളും ഉണ്ട്. ലൂസിയാനയുടെ യാത്രയെ കുറിച്ച് എറിന് ടീഗനെളഴുതിയ ചില ശാസ്ത്ര പുസ്തകങ്ങളും കുട്ടികളിലെ പഠനത്തെ ആകര്‍ഷണമാക്കും