ഒരു പഴയ തവള !!

ഒരു പഴയ തവള !!
 
99 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള തവളയുടെ ഫോസില്‍ കണ്ടെത്തി ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന തവളയുടെ ഫോസിലുകള്‍ കണ്ടെത്തി.തെക്കു കിഴക്കൻ ഏഷ്യയിൽ 99 മില്ല്യൺ വർഷങ്ങൾ പഴക്കമുള്ള തവളകളുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. മഞ്ഞ കുന്തിരിക്കത്തില്‍ പൊതിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.ക്രിറ്റേഷ്യസ് കാലയളവിൽ ഇന്നത്തെ മ്യാന്മാറില്‍ ജീവിച്ചിരുന്ന ഉഭയ ജീവികളാണിതെന്ന് ശാസ്ത്രന്ജ്ഞര്‍ വിശ്വസിക്കുന്നു .മരത്തിലെ കുന്തിരിക്ക പശയില്‍ ഒട്ടിച്ചേര്‍ന്നു പോയ തവളയുടെ അവശിഷ്ടങ്ങള്‍ ഇന്ന് ലഭിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും പഴക്കമേറിയ ഫോസിലുകള്‍ ആണെന്നാണ്‌ ശാസ്ത്രസംഘം അവകാശപ്പെടുന്നത്.20 മില്യണ്‍ വര്‍ഷങ്ങള്‍ക്കും 30 മില്യണ്‍ വര്‍ഷങ്ങള്‍ക്കും മുന്‍പുണ്ടായിരുന്ന തവളയുടെ ഇനത്തില്‍ പെട്ട ജീവികളുടെ അവശിഷ്ട്ടങ്ങള്‍ മുന്‍പ് ലഭിച്ചിരുന്നു.ക്രിട്ടേഷ്യസ് കാലഘട്ടത്തിൽ മിതശീതോഷ്ണ കാലാവസ്ഥയിൽ തണുത്ത രക്തമുള്ള തവളകള്‍ ജീവിച്ചിരുന്നു എന്നുള്ള സൂചനകള്‍ ഈ കണ്ടുപിടുത്തങ്ങള്‍ നല്‍കുന്നു.ശാസ്ത്രജ്ഞരുടെ നേരത്തെയുള്ള ധാരണകളെ തിരുത്തുന്നതാണ് പുതിയ കണ്ടുപിടുത്തം.നാല് കഷ്ണങ്ങളില്‍ നിന്നായി നാല് തവളകളുടെ അവശിഷ്ടങ്ങള്‍ ആണ് ലഭിച്ചത്.ഏറ്റവും വലിയ കഷ്ണത്തില്‍ 2.2 സെന്റീമീറ്റര്‍ നീളമുള്ള തവളയുടെ അവശിഷ്ടങ്ങള്‍ ആണുള്ളത്. തവളകളുടെ തലയോട്ടി, നട്ടെല്ല്, ആന്തരാവയവങ്ങൾ എന്നിവ കുന്തിരിക്കത്തിനുള്ളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു