99 ദശലക്ഷം പഴക്കമുള്ള അട്ടയുടെ ഫോസില്‍ കണ്ടെത്തി

99 ദശലക്ഷം പഴക്കമുള്ള അട്ടയുടെ ഫോസില്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം, പുതിയ ചില പാദനകളക്ക് വഴി വയ്ക്കുകയാണ് ഈ കണ്ടെത്തൽ എന്ന ശാസ്ത്രലോകം. ലോകത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് ജുറാസിക് പാര്‍ക്ക്. ഡിനോസറുകളുടെ അദ്ഭുത ലോകം കാട്ടിത്തന്ന സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് ചിത്രം. ഈ ചിത്രത്തില്‍ ദിനോസറുകളെ പുനഃസൃഷ്ടിക്കാന്‍ സഹായിച്ച ഒരു വസ്തുവിനെക്കുറിച്ചു പറയുന്നുണ്ട്. ദൃശ്യങ്ങളിലൂടെ അത് കാട്ടിത്തരുന്നുമുണ്ട്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസറിന്‍റെ രക്തം കുടിച്ച ശേഷം റെസിന്‍ എന്ന മരക്കറിയില്‍ കുടുങ്ങിപ്പോയ കൊതുകില്‍ നിന്നാണ് ദിനോസറുകളുടെ ഡിഎന്‍എ ലഭിച്ചതായി ചിത്രത്തില്‍ വിശദീകരിക്കുന്നത്. ഇത് അസംഭവ്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് 99 ദശലക്ഷം വര്‍ഷം പഴക്കമുള്ള അട്ടയുടെ ഫോസില്‍ കേട് സംഭവിക്കാത്ത നിലയില്‍ ഗവേഷകര്‍ കണ്ടെത്തിയതോടെ. മ്യാന്‍മറില്‍ നിന്നാണ് 8.4 മില്ലി മീറ്റര്‍ മാത്രം വലിപ്പമുള്ള ഈ അട്ടയുടെ ഫോസില്‍ കണ്ടെത്തിയത്. തേന്‍മനിറമുള്ള സുതാര്യമായ മരക്കറയില്‍ പൊതിഞ്ഞ നിലയിലാണ് ഇത് കാണപ്പെട്ടത്. ഇങ്ങനെ പൊതിഞ്ഞതു മൂലം പുറത്തെ അന്തരീക്ഷവുമായി അട്ടയ്ക്ക് യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായില്ല. ഇതു മൂലം ശരീരം അഴുകുകയോ, ഉണങ്ങുകയോ ചെയ്തില്ല. ഈ അനുകൂല സാഹചര്യമാണ് ഏതാണ്ട് 10 കോടി വര്‍ഷമായി അട്ടയുടെ ശരീരത്തെ കേടു കൂടാതെ സംരക്ഷിക്കുന്നത്. ഇന്നും നിലനില്‍ക്കുന്ന അട്ട വംശത്തിന്‍റെ ഘടകങ്ങളില്‍ ഒന്നാണ് ഈ കുഞ്ഞന്‍ പഴുതാരയെന്നു ഗവേഷകര്‍ പറയുന്നു. ഇതുവരെ കണ്ടെത്തിയ അട്ടകളുടെ ഫോസിലുകളുമായൊന്നും തന്നെ ഈ കുഞ്ഞന്‍ അട്ടയുടെ ഫോസിലിനു സാമ്യമില്ല. സാമാന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അട്ടകളേക്കാളും ഇവയ്ക്കു വലുപ്പം കുറവായിരുന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. 'കാലിപോഡിഡാ' എന്നതാണ് ഈ അട്ടവംശത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഈ ഫോസിലില്‍ കാണപ്പെട്ട ജീവിക്കും ഏതാണ്ട് 1 ദശലക്ഷം വര്‍ഷം മുന്‍പായിരിക്കാം ഈ അട്ട വര്‍ഗം രൂപപ്പെട്ടതെന്നു ഗവേഷകര്‍ കണക്കു കൂട്ടുന്നു. ബെര്‍മാനോപെറ്റുലം ഇനെക്സ്പെക്റ്റാറ്റം എന്നതാണ് ഈ ജീവിവര്‍ഗത്തിനു നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. ബര്‍മ്മ അഥവാ മ്യാന്‍മറില്‍ നിന്നുള്ളത് എന്നതിനെയാണ് ബെര്‍മാനോപെറ്റുലം എന്ന വാക്കു സൂചിപ്പിക്കുന്നത്. ഇനക്സ്പെക്റ്റാറ്റം എന്നത് അപ്രതീക്ഷിതമായത് എന്നതിന്‍റെ ലാറ്റിന്‍ വാക്കാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അപ്രതീക്ഷിതവും അദ്ഭുതകരവുമായിരുന്നു ഈ ജീവിയുടെ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു. ഈ ജീവി ഇതുവരെ കണ്ടെത്തിയ ഒരു അട്ട വര്‍ഗത്തിലും ഉള്‍പ്പെടുന്നില്ല എന്നതായിരുന്നു ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ പാവല്‍ സ്റ്റിയോവ് പറയുന്നു. കാലിപോഡിഡാ വംശത്തില്‍ പെട്ട പഴുതാരകളുടെ പിന്‍മുറക്കാര്‍ ഇന്ന് ഭൂമിയില്‍ ഉണ്ടായിരിക്കാമെന്നും എന്നാല്‍ 99 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടെ സാരമായ മാറ്റം ഇവയ്ക്കു സംഭവിച്ചിട്ടുണ്ടാകുമെന്നും സ്റ്റിയോവ് കരുതുന്നു. കാലിപോഡിഡാ ഇനത്തില്‍ പെട്ട അട്ടയെ കണ്ടെത്തിയ ആംബര്‍ എന്നു വിളിക്കപ്പെടുന്ന മരക്കറിയില്‍ ഈ ഫോസില്‍ മാത്രമല്ല ഉണ്ടായിരുന്നത്. ഏതാണ്ട് 529 അട്ടകളുടെ ഫോസിലുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഒന്ന് മാത്രമാണ് കാലിപോഡിഡാ വംശത്തിലേതായി ഉണ്ടായിരുന്നത്. 99 Million Year Old Millipede Trapped In Amber Discovered In Myanmar