15000 വര്‍ഷത്തെ പഴക്കം സ്വന്തമാക്കാം.....

15000 വര്‍ഷം പഴക്കമുള്ള മാമോത്തിന്റെ ശേഷിപ്പുകള്‍ വില്‍പ്പനയ്ക്ക് 15000 വര്‍ഷം പഴക്കമുള്ള മാമോത്തിന്റെ അസ്ഥികൂടമാണ് ഫ്രാന്‍സില്‍ ലേലത്തിനെത്തിയിരിക്കുന്നത്.സൈബീരിയയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയാണ് ഈ ഫോസിലുകള്‍ ലയോനിലാകും അടുത്തമാസം 16ന് ലേലം നടക്കുക. ഹിമയുഗത്തില്‍ ജീവിയായിരുന്ന മാമോത്തുകള്‍ ഏറ്റവും അധികം ഇപ്പോള്‍ അമേരിക്ക സ്ഥിതിചെയ്യുന്നിടത്താണ് താമസിച്ചിരുന്നത്.3 മീറ്റര്‍ ഉയരത്തിലുള്ളതാണ് വൂളി മാമോത്തിന്റെ അസ്ഥികൂടം.ഏകദേശം 160 കിലോ ഭാരവുമുണ്ട്.ഈ വലിപ്പ കൂടുതല്‍ തന്നെയാണ് ഫോസില്‍ ലേലത്തില്‍ വെയ്ക്കാനുള്ള പ്രധാന കാരണവും. 536,000 ഡോളറാണ് കണക്കാക്കുന്ന വില..ആനയുമായി വളരെ അധികം സാമ്യതയുള്ള ജീവിാണ് മാമോത്ത്.നൂറ്റണ്ടുകള്‍ക്ക് മുന്‍പെ ഇവയ്ക്ക് വംശനാശം സംഭഴിച്ചിരുന്നു.2006ല്‍ നടന്ന ലേലത്തില്‍ 178,000 യൂറോയ്ക്കാണ് മാമോത്തിന്റെ ഫോസില്‍ വിറ്റുപോയത്‌.