വന്യ മൃഗങ്ങളെ ...ഇതിലേ ഇതിലേ ...

ഈ പാതകള്‍ മൃഗങ്ങള്‍ക്ക് മാത്രം മനുഷ്യരുണ്ടാക്കുന്ന തടസങ്ങളെ മറിക്കടക്കാന്‍ മൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാലങ്ങളും ഇടനാഴികളും നമ്മുടെ രാജ്യത്ത് റോഡുകളിലൂടെ നടക്കുന്ന വന്യ മൃഗങ്ങള്‍ നിത്യ കാഴ്ചയാണ് എങ്കിലും വിദേശത്ത് അവക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട് . ‘വൈല്‍ഡ് ലൈഫ് ക്രോസിംഗ്’. 1950 കളില്‍ ഫ്രാന്‍സിലാണ് ആദ്യമായി ‘വൈല്‍ഡ് ലൈഫ് ക്രോസിംഗ്’ പരീക്ഷിച്ചത് . ഈ രീതി വിജയം കണ്ടതോടെ പല രാജ്യങ്ങളും വന്യജീവികളെ സംരക്ഷിച്ച് കൊണ്ടുള്ള ഇത്തരം പാതകള്‍ ഉയര്‍ന്നു. 44 ഫ്ലൈ ഓവറുകളുമായി കാനഡയിലെ ബനഫ് നാഷണല്‍ പാര്‍ക്കാണ് ലോകത്ത് തന്നെ ഈ കാര്യത്തില്‍ ഒന്നാമത്. ന്യൂ ഇംഗ്ലണ്ട് ലെ സലമാണ്ടര്‍ തുരങ്കങ്ങള്‍, വിക്ടോറിയയിലെ റോപ്പ് ബ്രിഡ്ജ്, എന്നിവ കൂടാതെ 34 പാലങ്ങളാണ് ജര്‍മ്മനിയില്‍ മരങ്ങളോട് കൂടി നിര്‍മ്മിക്കപ്പെട്ടത് . ഓസ്ട്രലിയയില്‍ നാല് വരി പാതക്ക് കുറുകെയാണ് ഞണ്ടുകള്‍ക്കായി പാലം പണിഞ്ഞത്. കെനിയയിലെ ആനകള്‍ക്ക് വേണ്ടിയുള്ള അണ്ടര്‍പാസ്, ബ്യൂ പെന്‍ഗ്വിന്‍ അണ്ടര്‍പാസ് ന്യൂസിലാന്‍ഡ്‌,വിക്ടോറിയയിലെ കന്നുകാലികള്‍ക്ക് വേണ്ടിയുള്ള അണ്ടർപാസ് തുടങ്ങി 14 സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പാതകളുണ്ട് . വന്യജീവി സംരക്ഷണത്തിന് പ്രസംസനീയമായ മാതൃകയാണ് ഇവഎല്ലാം