വെളിച്ചം..ഭക്ഷണം വേണ്ട; ഒരു നൂറ്റാണ്ട് ജീവിതം

യൂറോപ്പിലെ ഏറ്റവും വലിയ ഗുഹാ സമൂഹമാണ് സ്ലൊവേനിയയിലെ പോസ്റ്റോജ്‌ന ഗുഹകള്‍. പതിനായിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഈ പ്രദേശത്ത് ഇവരില്‍ നിന്നെല്ലാം മറച്ചുവച്ചു പരിപാലിക്കുന്ന രണ്ടു നിഗൂഢ തുരങ്കങ്ങളുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഈ തുരങ്കങ്ങള്‍ കുട്ടിഡ്രാഗണുകള്‍ എന്നറിയപ്പെടുന്ന ഓം( Olm) എന്ന ജീവി വര്ഗ്ഗത്തിന്റെ വാസസ്ഥലമാണ്. സൂര്യവെളിച്ചം കാണാതെ തുരങ്കങ്ങളില്‍ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുന്ന ജീവികളില്‍ ഏറ്റവും വലിപ്പമേറിയ ജീവികളാണിവ.