ഈ നായ പരിസ്ഥിതി പ്രവര്‍ത്തകന്‍!

കഴിഞ്ഞ പത്തുവര്‍ഷമായി നദിയില്‍ ആളുകള്‍ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍ നായ നീക്കം ചെയ്യുന്നു .പരിസ്ഥിതിയെക്കുറിച്ചു പ്രസംഗിക്കുന്നവരല്ലേ നമ്മളില്‍ പലരും . പക്ഷെ പ്രവൃത്തിയില്‍ കാണാറില്ലെന്നു മാത്രം. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനാവുകയാണ് ചൈനയിലെ ഈമിടുക്കന്‍ നായ. കഴിഞ്ഞ പത്തുവര്‍ഷമായി ചൈനയിലെ ജീയാങ്ഷു പ്രവിശ്യയിലുള്ള സുഷൗ നദിയില്‍ വലിച്ചെറിയുന്ന പാഴ്‌സ്തുക്കളാണ് ഈ മിടുക്കന്‍ നായ നീക്കം ചെയ്യുന്നത്. നദിയില്‍ നിന്ന് ഏകദേശം രണ്ടായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ഇതുവരെ നായ നീക്കം ചെയ്തിട്ടുണ്ട്.