കണ്ടാല്‍ പവിഴം....കൊണ്ടാല്‍ വിഷം

പശ്ചിമഘട്ട മലനിരയില്‍ മാത്രം അപൂര്‍വമായി കണ്ടുവരുന്ന ബിബ്റോണ്‍സ് കോറല്‍ സ്നേക് എന്ന പാമ്പിനെയാണ് ഇന്നലെ കണ്ണൂരില്‍ കണ്ടെത്തിയത്. ഓറഞ്ച് നിറത്തില്‍ കറുത്ത വളയങ്ങളോടു കൂടിയുള്ള പാമ്പിന്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വളര്‍ച്ചയെത്തിയ പാമ്പുകള്‍ക്കു കറുപ്പുനിറം കലര്‍ന്ന് ബ്രൗണ്‍ നിറത്തിലുള്ള വളയങ്ങളായിരിക്കും. ഇവയുടെ അടിഭാഗത്ത് ഓറഞ്ച് നിറം ഉണ്ടാവും. തലയുടെ ഭാഗം വട്ടത്തിലായിരിക്കും. 50 സെ. മീറ്റര്‍ മുതല്‍ 88 സെ. മീറ്റര്‍ വരെ നീളം കാണും ഇവയ്ക്ക്.