നടുക്കടലില്‍ ഒഴുകി നടക്കുകയായിരുന്ന കാട്ടാനയെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി.

ശ്രീലങ്കന്‍ വടക്ക് കിഴക്കന്‍ തീരത്ത് നിന്ന് എട്ടുകിലോമീറ്റര്‍ അകലെ കടലില്‍ ഒഴുകി നടക്കുന്നതായാണ് ആനയെ കണ്ടെത്തിയത്. കാട്ടരുവിയില്‍ കൂടി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കടലില്‍ എത്തിയതാകാമെന്നാണ് നാവികസേനയുടെ നിഗമനം. ആനയെ കണ്ടയുടന്‍ തന്നെ നാവികസേനയുടെ പട്രോളിങ് സംഘം വനം വകുപ്പിനും മുങ്ങല്‍ വിദഗ്ദ്ധര്‍ക്കും വിവരം കൈമാറി.