സലൂക്കി പറക്കും നായ...!!!

സലുക്കിനായകള്‍ മരണപ്പെട്ടാല്‍ അറബികള്‍ 'മമ്മി''യായി മറവു ചെയ്യുന്നതും പതിവായിരുന്നു മദ്ധ്യപൂര്‍വേഷ്യയിലെ അറബികള്‍ ആണ് സലുക്കിക്ക് രൂപം നല്‍കിയത്. ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈജിപ്ഷ്യന്‍ ചുമര്‍ചിത്രങ്ങളില്‍ പോലും സലുക്കിയുടെ സാന്നിധ്യം ഉണ്ട്. മാനുകളേയും മറ്റു ചെറു മൃഗങ്ങളെയും ഒക്കെ വേട്ടയാടാന്‍ അറബികള്‍ ഈ നായയെ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു.