അമ്മയുടെ ചൂടേകാന്‍ ഈ പുതപ്പ്....

അമ്മയുടെ സാമിപ്യം ആഗ്രഹിക്കുന്ന അവള്‍ക്ക് കൂട്ടിനുള്ളത് ഒരു പുതപ്പ്മാത്രം ലിംപോപോയിലെ ഹോഡ്സ്പ്യുര്‍ട്ട് സംരക്ഷണ കേന്ദ്രത്തിലുള്ള ഷാവു 2 എന്ന ആനക്കുട്ടിക്ക് അമ്മയില്ല. ഒന്നര വയസുപ്രായമുള്ള ഷാവുവിന് അമ്മയുടെ സാമിപ്യം നല്‍കുന്നത് ഒരു കമ്പിളി പുതപ്പ് വലിച്ചുകെട്ടിയാണ്പാലു കുടിക്കുമ്പോഴും ഉറങ്ങുമ്പോഴുമാണ് ഇവന് അമ്മയുടെ സാമീപ്യം ഏറെയാവശ്യം. കാരണം കുട്ടിയാനകള്‍ അമ്മയെ തൊട്ടുരുമ്മി നിന്നാണല്ലോ പാലു കുടിക്കുന്നതും ഉറങ്ങുന്നതും. ഇവിടെ വന്നതു മുതല്‍ വലിയ കുപ്പിയില്‍ പാലു നല്‍കുമ്പോള്‍ ഈ വലിച്ചു കെട്ടിയ പുതപ്പില്‍ ചാരി നിന്നായിരുന്നു ഷാവുവിന്റെ പാലുകുടി. ഉറക്കവും ഈ കമ്പിളിപ്പുതപ്പിനരികില്‍ തന്നെ.