ഇത് പിഗ്ഗാസോ....!!! പിക്കാസോയല്ല...!!!

പെയിന്റ് ചെയ്യുന്ന ലോകത്തിലെ ഒരുയൊരു പന്നി പിഗ്ഗാസോ ചിത്ര രചനകളിലൂടെ ലോകത്തില്‍ മാധ്യമശ്രദ്ധ നേടിയ മനുഷ്യനല്ലാത്ത ആദ്യ ജീവിയാണ് പിഗ്ഗാസോയെന്ന പന്നി.ഒയിന്‍ക് എ്‌നാണ് പിഗ്ഗാസോയുടെ സൃഷ്ടികള്‍ അറിയപ്പെടുന്നത്. സ്വന്തം ചിത്രരചന എക്‌സിബിഷന്‍ നടത്തിയ ലോകത്തിലെ ആദ്യ പന്നി എന്നു പിഗ്ഗാസോയെ വിളിക്കാം.സൗത്ത് ആഫ്രിക്കയിലെ പന്നി ഫാമില്‍ നിന്ന് 4 മാസം പ്രായമുള്ളപ്പോഴാണ് പിഗ്ഗാസോയെ ജെന്നെ ലെഫ്‌സണ്‍ രക്ഷപ്പെടുത്തുന്നത്.എന്നാല്‍ അവള്‍ക്കുള്ളില്‍ ഇത്രയും വലിയൊരു കലാകാരി ഒളിഞ്ഞിരിക്കുന്നുവെന്ന് ലെഫ്‌സണറിഞ്ഞില്ല.മൃദസംരക്ഷക്ഷണത്തിനും പരിപാലനത്തിനും ആളുകളെ പ്രചോദിപ്പിക്കുക എന്നത് തന്നെയാംണ് ഒയിന്‍ക് എക്‌സിബിഷനുകളുടെലക്ഷ്യവും.ബ്രഷ് വായില്‍ കടിച്ചുപിടിച്ച് വിവിധ നിറങ്ങള്‍ കൊണ്ട് വരയ്ക്കാന്‍ പിഗ്ഗാസോയ്ക്കാകും. സാഞ്ച്വറി ഫാമിലാണ് ഇപ്പോള്‍ ഈ പിഗ്ഗാസോയുടെ താമസം.