സ്വര്‍ണം ചവിട്ടിയ കുരങ്ങന്‍....!!!

പറക്കും കുരങ്ങ് എന്നറിയപ്പെടുന്ന ആമസോണിലെ കുരങ്ങുകളാണ് സാകി കുരങ്ങുകള്‍. ശരീരം മുഴുവന്‍ നീണ്ട രോമങ്ങളുള്ള ഇവയെ സ്ലോത്തിന്റെ വകഭേദമായി തെറ്റിദ്ധരിക്കുന്നവരുണ്ട്.സാകി കുരങ്ങുകളിലെ അഞ്ചു വിഭാഗങ്ങളില്‍ ഒന്നിനെയാണ് 80 വര്‍ഷങ്ങള്‍ക്കു ശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.കാലിന്റെ പകുതിക്ക് താഴേക്ക് സ്വര്‍ണ്ണ നിറമുള്ള നീണ്ട രോമങ്ങളോട് കൂടിയവയാണ് ഈ കുരങ്ങുകള്‍. വന്‍സോലിന ബാള്‍ഡ് ഫേസ്ഡ് സാകി എന്നാണ് ഇവയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.