തപാല്‍ വഴി വന്നത് കണ്ട് ഞെട്ടി...!!!

തപാല്‍വഴി കടുവയെ അയച്ചത് കണ്ടെത്തി ഉദ്യോഗസ്ഥര്‍ തപാല്‍വഴി ഒരു കടുവയയെയാണ് പായ്ക്ക് ചെയ്ത അയച്ചിരിക്കുന്നത് .മെക്‌സിക്കോയില്‍ ആണ് സംഭവം.പ്ലാസ്റ്റിക് ബോക്‌സില്‍ മരുന്നു കൊടുത്ത് മയക്കിയ നിലയിലായിരുന്നു കടുവക്കുട്ടി.രണ്ടമാ,ം പ്രായമുള്ള ബംഗാള്‍ ടൈഗര്‍ ഇനത്തില്‍പ്പെട്ടതാണ് ഈ കടുവക്കുട്ടി.സാധാരണയുള്ള പരിശോധയുടെ ഭാഗമായി പൊലീസുകാര് നായ സ്‌ക്വാഡുമായി എത്തിയപ്പോഴാണ് സംഗതി പുറത്തറിഞ്ഞത്.ബോക്‌സിനു സമീപമെത്തിയ നായ പിന്നീ്ട മറ്റെങ്ങും പോകാതെ നിലയുറപ്പിക്കുകയായിരുന്നു.സംശയം തോന്നിയ പൊലീസുകാരാണ് പെട്ടി തുറന്ന് പരിശോധിച്ചത്.മെക്‌സിക്കന്‍ സംസ്ഥാനമായ ജലിസ്‌കോയില്‍ നിന്ന് ക്യൂറേട്ടാറോയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.ഭക്ഷണവും വെള്ളവും കിട്ടാതെമയങ്ങിക്കിടന്ന കടുവയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു