ജര്‍മ്മന്‍ പോലീസിനെ ചുറ്റിച്ച കുഞ്ഞന്‍ അക്രമി

ജര്‍മ്മനിയിലെ കാള്‍സുറേയിലാണ് സംഭവം ജര്‍മ്മന്‍ പോലീസിനെ ചുറ്റിച്ച കുഞ്ഞന്‍ അക്രമി മറ്റാരുമല്ല.. ഒറ്റയ്ക്കായി പോയ അണ്ണാന്‍ കുഞ്ഞാണ്.തെരുവില്‍ ആക്രമിക്കപെടുകയാണെന്ന് അറിയിച്ചാണ് ഒരു യുവാവ് പോലീസിനെ വിളിച്ചു വരുത്തിയത്. ആക്രമിയെ കണ്ട് പോലിസ് ഞെട്ടി : ഒരു കുഞ്ഞന്‍ അണ്ണാന്‍. അണ്ണാന്‍കുഞ്ഞ് ഏറെ നേരമായി തന്നെ പിന്തുടരുന്നതില്‍ പരിഭ്രാന്തനായാണ് യുവാവ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഓടിച്ചാടി യുവാവിന്റെ പിറകേ കൂടിയ അണ്ണാന്‍കുഞ്ഞിനെ പിടികൂടാന്‍ പോലിസിനായില്ല. ഒടുവില്‍ കുസൃതികള്‍ക്കിടെ അറിയാതെ അണ്ണാന്‍കുഞ്ഞ് ഉറങ്ങിയതോടെയാണ് പോലീസുകാര്‍ ഇവനെ പിടികൂടി.പിടികൂടിയ പോലീസ് സംഘം അതിനെ ദത്തെടുത്ത് വളര്‍ത്താനും തീരുമാനിച്ചു. തങ്ങളെ ചുറ്റിച്ച വികൃതിക്ക് അവര്‍ പുതിയ പേരുമിട്ടു-കാള്‍ ഫ്രെഡ്‌റിച്ച്. അണ്ണാന്‍കുഞ്ഞ് ഇപ്പോള്‍ കാള്‍സുറേയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ഒറ്റപ്പെട്ട് പോകുന്ന അണ്ണാന്‍കുഞ്ഞുങ്ങള്‍ ഇങ്ങനെ മുന്നില്‍ക്കാണുന്ന ആരിലേക്കെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച്‌ പെരുമാറുന്നതായാണ് വിദഗ്ധര്‍ നല്‍കുന്ന വിവരമെന്നും പോലീസുകാര്‍