റോമിയോ കാത്തിരിക്കുന്നു പ്രണയിനിക്കായി......!!!

റോമിയോ തന്റെ പ്രണയിനിക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് വര്‍ഷം 10 ആയി റോമിയോ എന്ന ലോകത്തിലെ ഏകാകിയായ ബോളീവിയന്‍ തവള തന്റെ പ്രണയിനിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. റോംമിയോയ്ക്ക് ഇണയെ കണ്ടെത്തിക്കൊടുക്കേണ്ടത് മനുഷ്യരുടെയും ആവശ്യമാണ് .സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗായ റോമിയോ ഈ വിഭാഗത്തില്‍പ്പെടുന്ന അവസാനത്തെ കണ്ണിയാണ്. കൊച്ചാംബാബ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയനിലെ ടാങ്കിനുള്ളിലെ റോമിയയുടെ ഏകാന്തജീവിതത്തിലേക്ക് ഒരിണയെ എത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍ ഇതിനായി ഡേറ്റിംഗ് വെബ്സൈറ്റായ മാച്ചിനൊപ്പം ചേര്‍ന്ന് റോമിയോയ്ക്ക് അവന്റെ ജൂലിയറ്റിനെ കണ്ടെത്താനായി പണം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഗ്ലോബല്‍ വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍. ഇങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് ബൊളീവിയയിലെ നദികളും അരുവികളും അരുച്ചുപിറക്കി പെണ്‍ സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗിനെ കണ്ടെത്താനാണ് തീരുമാനം. 15 വര്‍ഷമാണ് സെഹ്വെന്‍കസ് വാട്ടര്‍ ഫ്രോഗ് ജീവിക്കുന്നത് ചുരുക്കി പറഞ്ഞാല്‍ റോമിയയോക്ക് ഇനി 5 വര്‍ഷത്തെ ആയുസ്മാത്രം