ഇത് ഐന്‍സ്റ്റീന്‍ സ്റ്റൈല്‍...????

ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഏഴു വയസുകാരി ഷിലായിന്‍ ഐന്‍സ്റ്റീന്റെ ആരാധികയാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല. കാരണം പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേതിന് തുല്ല്യമാണ് ഇവളുടെ മുടി. എന്നാല്‍ ഇത് സ്‌റ്റൈലിന് വേണ്ടി അണിയിച്ചൊരുക്കിയതല്ല. അണ്‍കോമ്പബിള്‍ ഹെയര്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണിത്. മുടി കൃത്യമായി ചീകിയൊതുക്കാനാവാത്ത അവസ്ഥ.