സുകുമാരന്‍ എന്നാ അനശ്വര നടന്റെ ഓര്‍മകള്‍ക്ക് ഇന്നലെ 21 വയസ്സ്
മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനം: സുകുമാരന്‍ എന്നാ അനശ്വര നടന്റെ ഓര്‍മകള്‍ക്ക് 21 വയസ്സ് .25 വയസ്സിലാണ് സുകുമാരന്‍ സിനിമയിലെത്തുന്നത്.കോളേജ് അധ്യാപകനില്‍ നിന്നും നടനിലേക്ക്..അതും ദേശീയ പുരസ്കാരമുള്‍പ്പെടെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നിര്‍മ്മാല്യത്തിലൂടെ. സുകുമാരന്റെ വ്യക്തി ജീവിതത്തിലെ എന്നാ പോലെ അന്ധവിശ്വാസങ്ങളെ വെല്ലു വിളിക്കുന്ന ക്ഷുഭിതനായ യുവാവിന്റെ വേഷമായിരുന്നു അതില്‍.പിന്നീട് നിഷേധിയും തന്റേടിയുമായ നായകനായി സുകുമാരന്‍ സിനിമയില്‍ നിറഞ്ഞാടി.നായകനും വില്ലനും സ്വഭാവ നടനും ഹാസ്യതാരവുമായി മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനായി അദ്ദേഹം മാറുകയായിരുന്നു.ബന്ധനത്തിലെ അഭിനയത്തിന് 1978 ല്‍ സംസ്ഥാന പുരസ്കാരവും ലഭിച്ചു.വിധി സുകുമാരനെ തട്ടിയെടുക്കുമ്പോള്‍ അദ്ദേഹത്തിനു വയസ്സ് 49.ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങള്‍...ഇന്നും മരിക്കാത്ത വ്യക്തിത്വം ..