ഇവളുടെ സ്റ്റണ്ട് ലോകത്തോട്...!!!

ജീവിതത്തില്‍ നിന്ന് പൊരുതി ഇന്ത്യന്‍ സിനിമാലോകത്തെ വിറപ്പിച്ച പെണ്ണ് ഒരു വനിത ദിനം കൂടി കടന്നു പോകുമ്പോള്‍ ഒരുപാട് വനിതകള്‍ക്ക് പ്രചോദനമാകുന്ന മറ്റൊരു സ്ത്രീത്വം,ഗീത ഡണ്ടന്‍.ഗീത വിവാഹിതയാകുന്നത് 15-ാം വയസില്‍ .ഭര്‍ത്താവിന്റെ ലൈംഗീക പീഡനം അക്രമണത്തിലേക്ക് വഴിമാറുമ്പോള്‍ എല്ലാം വിട്ട് ദൂരേക്ക് ഓടിപ്പോകാന്‍ ഗീത തീരുമാനിക്കുന്നു.രണ്ട് മക്കളെയും ഒപ്പം കൂട്ടി 21 വയസില്‍ വീടുവിട്ടിറങ്ങി അവള്‍.വിവാഹ പാര്‍ട്ടികള്‍ക്ക് ഡാന്‍സറായി പോയി ജീവിതം കൂട്ടിമുട്ടിക്കാന്‍ ഗീത പരിശ്രമിച്ചു.പെട്ടൊന്നൊരു നാള്‍ സുഹൃത്തിന്റെ വാക്കു കേട്ട് സ്റ്റണ്ട് വുമണ്‍ ആകാന്‍ ഗീത വാക്കുനല്‍കുന്നു.ട്രെയിനിംഗ് ഇല്ലാതെ ആദ്യ ചിത്രത്തില്‍ വേശമിട്ടു.നിരവധി പരിക്കുകള്‍ പക്ഷെ കടന്നെത്തിയ വഴികളുടെ കാഠിന്യം അവയെ നിസാരമാക്കി.ഇതിനോടകം ദീപിക,കരീന കത്രീന,പരനീതി തുടങ്ങി ബിഠൗണ്‍ നായികമാരുടെ ബോഡി ഡബിള്‍ ആണ് ഗീത