ബ്രിട്ടണെ ഞെട്ടിച്ച ചാരക്കേസിലുള്പ്പെട്ട വിവാദ നായിക കീലര്‍ ഓര്‍മ്മയായി. 74 വയസായിരുന്നു. ഒരെ സമയം ബ്രട്ടീഷ് മന്ത്രിയുടെയും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെയും കാമുകിയായിരുന്ന വിവാദ മോഡല്‍ ക്രിസ്റ്റീന്‍ കീലര്‍ അന്തരിച്ചു.1963ല്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് മക്മില്ലന്റെ രാജിയിലേക്ക് നയിച്ചത് കീലര്‍ ആണെന്ന് പറയാം.യുഎസും ബ്രട്ടിണുമടക്കമുള്ള രാജ്യങ്ങള്‍ സോവിയറ്റ് യൂണിയനുമായി ശീതസമരത്തിലായിരുന്ന കാലം.മക്മില്ലന് മന്ത്രിസഭയിലെ യുദ്ധകാര്യമന്ത്രിയായിരുന്നു ജോണ്‍ പ്രൊഫ്യൂമോ.പൊഫ്യൂമോ.്ക്ക കീലറുമായി രഹസ്യബന്ധമുണ്ടായിരുന്നു മോഡലും നര്‍ത്തകിയുമായി കീലറിന് അതേ സമയം മറ്റൊരാളുമായും ബന്ധമുണ്ടായിരുന്നു ലണ്ടനിലെ ,സോവിയറ്റ് സ്ഥാനപതി മന്ദിരത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന യെവ്ജേനി ഇവാനോയുമായും കീലര്‍ക്ക് രഹസ്യബന്ധമുണ്ടെന്ന വാര്‍ത്ത രാജ്യത്തെ പിടിച്ചുകുലുക്കി.യുദ്ധമന്ത്രിസഭയില്‍ നിന്ന് സൈനിക രഹസ്യങ്ങള്‍ കീലര്‍ ചോര്‍ത്തി ഇവാനോയ്ക്ക് നല്‍കിയെന്നായിരുന്നു ആരോപണം.നില്‍ക്കകള്ളിയില്ലാതായതോടെ 1963ല്‍ മന്ത്രി ജോണ്‍ പൊഫ്യുമോ രാജിവെച്ചു.ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ലൈംഗീക വിവാദമായാണ് പ്രൊഫ്യുമോ വിവാദം അറിയപ്പെടുന്നത്