ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ യുദ്ധ വിമാനം പറത്തി അവനി

ചതുര്‍വേദി ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ യുദ്ധവിമാനം പറത്തി ചരിത്രത്തിലേക്ക് അവനി ചതുര്‍വേദി.ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പൈലറ്റ് ഒറ്റയ്ക്ക് ഒരു യുദ്ധവിമാനം പറത്തുന്നത്.ഫെബ്രുവരി 19നായിരുന്നു ചരിത്ര നിമിഷം.മധ്യപ്രദേശില്‍ നിന്നുള്ള അവനി, സൈന്യത്തിലുള്ള സഹോദരനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫൈറ്റര്‍ പൈലറ്റാകാന്‍ തീരുമാനിച്ചത്.അവനിക്കുപിന്നാലെ ഭവാന കാന്ത് മോഹന സിംഗ് എന്നിവരും ഉടന്‍ യുദ്ധവിമാനം പറത്തും.