പന്ത് തട്ടി മുഖ്യനും !

ലോകകപ്പ്‌ ഫുട്ബോള്‍ ആവേശം പങ്കു വച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ കവര്‍ഫോട്ടോ റഷ്യയില്‍ ലോകകപ്പ് ആവേശം ഉയരുമ്പോള്‍ കൊച്ചു മകനൊപ്പം പന്ത് തട്ടുന്ന ചിത്രവുമായി മുഖ്യന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ഫുട്ബോളിനെ നെഞ്ഞിലേറ്റുന്ന ഒരു ശരാശരി മലയാളിയുടെ എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍.കൊച്ചുമകനൊപ്പം പന്ത് തട്ടുന്ന ചിത്രം കവറാക്കികൊണ്ടാണ് ഇന്നത്തെ പോസ്റ്റ്‌.അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വ്വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്ബോള്‍ അതിരുകളിലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണ്‌.അതിനു ദേശ ഭേദങ്ങളില്ല.തലമുറകളുടെ അന്തരമില്ല.ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോകജനത ഒന്നിച്ചെത്തുന്ന , റഷ്യയില്‍ വിശ്വഫുട്ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണു നട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക് : ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും ..ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കൊച്ചുമകന്‍ ഇഷാനൊപ്പം