80 വയസ്സിലും ജൂലിയ മുത്തശി സൂപ്പറാണ്

80 വയസ്സിലും ജൂലിയ മുത്തശി സൂപ്പറാണ് എണ്‍പതാമത്തെ വയസില്‍ ഒരാള്‍ എന്തൊക്കെ ചെയ്യും? വീട്ടിലിരിക്കും, ചിലപ്പോള്‍ വായിക്കും, ചിലപ്പോള്‍ പചകം, ചിലര്‍ പ്രാര്‍ത്ഥനയില്‍ മുഴുകും .പക്ഷെ, ജൂലിയ മുത്തശി ഇതൊന്നുമല്ല ചെയ്തത് . അവരൊരു യാത്ര നടത്തി, 12,000 കിലോമീറ്റര്‍ യാത്ര കേപ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാനായാണ് സ്വയം ഡ്രൈവ് ചെയ്ത് പോയത് . ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കാന്‍ അവര്‍ തിരഞ്ഞെടുത്ത കാര്‍ ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ്.കാറില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ജൂലിയ യാത്ര തിരിച്ചത്. ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കാനായി വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തേണ്ടിവന്നു.വലിയ ടയറുകള്‍ പിടിപ്പിച്ചു, അകത്തും വ്യത്യാസം വരുത്തി.യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ചില ടിപ്പുകളും പറഞ്ഞുതരും ജൂലിയ മുത്തശ്ശിസഹാറ മരുഭൂമിയില്‍ ഒരു ഗൈഡിന്റെ പോലും സഹായമില്ലാതെയാണ് ജൂലിയ യാത്ര ചെയ്തത്. പല വെല്ലുവിളികളില്‍ നിന്നും രക്ഷ നേടിയാണ്‌ ജൂലീയ യാത്ര തുടങ്ങിയത് .ഒരു രാജ്യം ചുറ്റിക്കാണണമെങ്കില്‍ പറ്റിയ മാര്‍ഗം ഡ്രൈവിംഗ് ആണ്. വിമാനത്താവളത്തിലൊക്കെ പോയി സമയം കളയരുത്. പിന്നെ, കൂടുതല്‍ ആളുകളെ കാണുക, അവരോടൊപ്പം ഭക്ഷണം കഴിക്കുക. അത് യാത്ര കൂടുതല്‍ മനോഹരമാക്കും.