62ലും പ്രമുഖ മോഡല്‍...!!!

മാഗസിന്‍ മോഡലായി ജീവിതം ആഘോഷിക്കുന്ന സാറായ്ക്ക് പ്രായം 62 ഒരു ജുവല്ലറി ഡിസൈനര്‍ എന്ന ജോലിയില്‍ നിന്ന് അപ്രതീക്ഷിതമായി മോഡലിംഗ് രംഗത്തെത്തിയ സാറാ ജെയ്ന്‍ ആദംസ്.ഓസ്‌ട്രേലിയിലെ സിഡ്‌നി സ്വദേശിനിയായ ഇവര്‍ ഇന്ന് അറിയപ്പെടുന്ന മോഡലാണ് പ്രായം 62 ആണെന്നതോര്‍ക്കണം.2014ല് തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്യുന്നതോടെയാണ് സാറയുടെ ജീവിതം മാറി മറിയുന്നത്.പിന്നെ അവരെ കാത്ത് നിന്നത് അഡിഡാസ് അടക്കം പ്രമുഖ ബ്രാന്‍ഡുകള്‍.സാറ എന്ന മോഡലിംഗ് താരത്തിന്റെ കരിയര്‍ അവിടെ തുടങ്ങുന്നു.ഇന്‍സ്റ്റഗ്രമില്‍ സാറായുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ തിരക്കാണ് ഏകദേശം 150000 ഫോളോവേഴ്‌സാണിവര്‍ക്കുള്ളത്. മുന്നോട്ടുള്ള വഴികള്‍ക്ക് പ്രായം ഒരു പരിമിതിയാണെന്ന് അനുഭവപ്പെട്ടില്ല സ്വന്തം ജീവിതത്തില്‍ നിന്ന് സാറ പറയുന്നു