സോഷ്യല്‍ മീഡിയ തേടുന്നു..ആരാണിവള്‍....

ബാലവേല നിയമവിരുദ്ധമാണെങ്കിലും, പല രാജ്യങ്ങളിലും ഇത് ഇന്നും നിര്‍ബാധം തുടരുന്നുണ്ട്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. വൈറല്‍ ഫോര്‍ റിയല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് പേരോ, ഊരോ അറിയാത്ത ഈ പെണ്‍കുട്ടിയുടെ വാര്‍ത്ത പുറത്തുവന്നത്. കുടുംബം പോറ്റാനായി കെട്ടിട നിര്‍മ്മാണ സൈറ്റില്‍ ജോലി ചെയ്യുന്ന 10 വയസ്സുകാരി എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത. അപകടത്തില്‍ അച്ഛന്‍ മരിച്ചതോടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. ഇതോടെ സ്വന്തം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും തണലിലായ പെണ്‍കുട്ടി നിത്യചിലവുകള്‍ കഴിഞ്ഞു പോകുന്നതിനാണത്ര ജോലിക്കു പോകാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയെ നിരുല്‍സാഹപ്പെടുത്തി തിരച്ചയക്കുകയാണ് ആദ്യം ഇവിടുത്ത മാനേജര്‍ ചെയ്തതെങ്കിലും ഇവളുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു.