“ഞാന്‍ വെറുമൊരു നമ്പറല്ല”....വൈറല്‍...!!!

പീഡനത്തിനിരയായി കൊല്ലപ്പെട്ടാല്‍ പേരു ചിത്രവും പ്രസിദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്ത് പുതിയ ക്യാംപെയിന്‍ സ്ത്രീകളുടെ 'ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍' ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായാണ് ഒരു കൂട്ടം വനിതകള്‍ ഈ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല' എന്ന ഹാഷ് ടാഗും അതെഴുതിയ പ്ലക്കാര്‍ഡും ഏന്തിയുള്ള ചിത്രവും പങ്കുവെച്ചാണ് വനിതകള്‍ ഈ ക്യാമ്പയിന്റെ ഭാഗമാകുന്നത്.ബലാത്സംഗത്തിന് ഇരയായവര്‍ കൊല്ലപ്പെട്ടാല്‍ പോലും പേരും ചിത്രവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പയിന്‍.കഠ്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. ഇതിനോടകം തന്നെ ഒട്ടേറെ പേരാണ് കാമ്പെയിനിന് പിന്തുണ അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല ഇതാണ് ക്യാമ്പയിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പ്.കേരളത്തില്‍ നിന്നാണ് ഇത്തരത്തിലൊരു ക്യാമ്പയിന് തുടക്കമിട്ടിരിക്കു്‌നനത് എന്നതാണ് ശ്രദ്ധേയം.