വരന്‍ റിപ്പോര്‍ട്ടറാണ്.....

വ്യത്യസ്ഥങ്ങളായ റിപ്പോര്‍ട്ടുകള്‍ എക്കാലവും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സ്വന്തം വിവാഹം തന്നെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍. പാകിസ്താനിലെ സിറ്റി 41 ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറായ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് ഓണ്‍ എയര്‍ എത്തിയത്. സ്ഥിരം റിപ്പോര്‍ട്ടിഗ് ശൈലിയില്‍ വിവാഹ ചടങ്ങുകള്‍ക്ക് മുന്‍പുള്ള വിശദ വിവരങ്ങള്‍ ഹനാന്‍ നല്‍കി, കൂടാതെ അച്ഛനേയും, അമ്മയേയും, ഭാര്യ പിതാവിനേയും എന്തിന് ഭാര്യയെ തന്നെയും ഹനാന്‍ ഇന്റര്‍വ്യു ചെയ്തു. പ്രണയ വിവാഹമായിരുന്നു ഹനാന്റേത്. .