കള്ളുകുടിച്ച് പൂസായി...ഈ അക്രമം...???

ബാറില്‍ കയറി ഒരു കുരങ്ങന്‍ കള്ളുകുടിച്ച് പാമ്പായി നടത്തിയ കോലാഹലങ്ങളാണ് വൈറലാകുന്നത് ബംഗളൂരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകര്‍ ബാര്‍ ആന്‍ഡ് റസ്റ്റോറന്റിലാണ് സംഭവം. ബാറില്‍ പതിവായെത്തുന്നതാണ് ഈ കുരങ്ങന്‍.ഹോട്ടലിലെത്തുന്നവര്‍ കഴിച്ചശേഷം വെയ്ക്കുന്ന മദ്യവും ആഹാരവും കഴിക്കാനാണ് ഇതെത്തുന്നത്.എന്നാല്‍ ഇത്തവണ മദ്യത്തിന്റെ അളവു കൂടിയതു കൊണ്ടാകാം അടിച്ചു പാമ്പായ കുരങ്ങന്‍ ആളുകളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്.അവിടെയുണ്ടായിരുന്നവര്‍ കുരങ്ങന് മനപൂര്‍വം കൂടുതല്‍ മദ്യം നല്‍കിയതാണോയെന്നും സംശയിക്കുന്നുണ്ട്.പഴവും വെള്ളവും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും കുരങ്ങന്‍ വഴങ്ങിയില്ല. കുരങ്ങന്‍ പതിവില്ലാതെ അക്രമാസക്തനാകുന്നതു കണ്ട് ബാറിലുണ്ടായിരുന്ന പലരും ഓടി രക്ഷപെടുകയും ചെയ്തു.കുരങ്ങിന്റെ ആക്രമണത്തില്‍ ബാറിലെത്തിയ നാല് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും എത്തിയാണ് കുരങ്ങനെ വലയുപയോഗിച്ച് പിടിച്ചത്. കുരങ്ങന് മദ്യം കൊടുത്തതിനെ തുടര്‍ന്ന് ബാറിനെതിരെ വന്യമൃഗസംരക്ഷണം നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു