ഡോളര്‍-റിയാല്‍-ഫോണ്‍ മഴ...!!!

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് മുന്നില്‍ ഡോളറടക്കം വമ്പന്‍ സമ്മാനങ്ങള്‍ വിവാഹ സല്‍ക്കാരത്തിന് എത്തുന്ന അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത് പാകിസ്ഥാനില്‍ നിന്നൊരു കാഴ്ച.വരന്റെ ആളുകളുമായി വധൂഗൃഹത്തിലെത്തിയ അതിഥികള്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് ഏവരും അമ്പരന്നു. അതുമാത്രമല്ല, വീട്ടിലേക്ക് എത്തുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വക സെല്‍ഫോണുകളു, ഒപ്പം ഡോളറും റിയാലും.സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ കാണ്‍പൂരിലാണ് ആര്‍ഭാട വിവാഹം നടന്നത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവാഹം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. പ്രവിശ്യയിലെ വിവാഹവേദിയിലും പരിസരത്തും വലിയ ആള്‍ത്തിരക്കായിരുനന്തായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു