നിറവയറിലും റോക്ക്‌സ്.....!!!

ബുദ്ധിമുട്ടുകളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയുടെ ഡാന്‍സ് ഫിറ്റ്നസ് സ്റ്റാറായ എമിലി സ്‌കൈ പ്രസവിക്കാനായി ഡാന്‍സിനെയാണ് തെരഞ്ഞെടുത്തത്. നിറവയറുമായി മനോഹരമായി ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നു.കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള മറ്റൊരു ശ്രമം എന്ന അടിക്കൂറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്റെ കുഞ്ഞുമായുള്ള ചിത്രമാണ് എമിലി പോസ്റ്റ് ചെയ്തത്. ഡാന്‍സ് വര്‍ക്ഔട്ട് പ്രസവം എളുപ്പത്തിലാക്കിയെന്നു എമിലി പറയുന്നു ആദ്യമായല്ല ഇത്തരത്തില്‍ ഡാന്‍സിനെ പ്രസവിക്കാനുള്ള പ്രധാന മരുന്നാക്കി എടുക്കുന്നത്. പ്രസവം അടുക്കുമ്പോള്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കണമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഡാന്‍സ് ചികിത്സയെ പ്രോത്സാഹിപ്പിക്കാനായി ഡോ ഫെര്‍ണാണ്ടോ ഗോഡെസ് ഡെ ചുന്‍ഹ താന്‍ ചികിത്സിക്കുന്ന ഗര്‍ഭിണികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് വന്‍ പ്രചാരമാണ് ലഭിച്ചത്.ഡാന്‍സ് പോലുള്ള ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.