“മതൃത്വം,പരീക്ഷ”....ചോദ്യങ്ങളായപ്പോള്‍

പിഞ്ചുകുഞ്ഞിനെ പരിചരിച്ച് കൊണ്ട് പരീക്ഷ എഴുതുന്ന അഫ്ഗാന്‍ യുവതി മാതൃത്വവും പരീക്ഷയും ഒരു ചോദ്യ ചിഹ്നമായി മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ഥിനി കൂടിയായ ഈ അമ്മ എടുത്ത തീരുമാനത്തിന് കൈയടിക്കുകയാണ് ലോകം. 25 വയസ്സുകാരിയായ ജഹാന്‍ താബ് ആണ് ഈ ചിത്രത്തിലൂടെ താരമായി മാറിയത്.അഫ്ഗാനിലെ ദായ്കുന്ദി പ്രവിശ്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായിരുന്നു യുവതി എഴുതിയത്. പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് കരയാന്‍ തുടങ്ങി. ഇതോടെ യുവതി കുഞ്ഞിനെ എടുത്ത് കസേരിയില്‍ നിന്ന് എഴുന്നേറ്റ് നിലത്തിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം പരീക്ഷ എഴുതാന്‍ തുടങ്ങി.പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ യാഹ്യ ഇര്‍ഫാനാണ് യുവതിയുടെ ഫോട്ടോ എടുക്കുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ താബ് ആറ് മണിക്കൂര്‍ യാത്ര ചെയ്താണ് പരീക്ഷയ്ക്കെത്തിയത്.