തണുത്തുറഞ്ഞ തടാകം...രക്ഷകരായ കൈചങ്ങല

കൊടും തണുപ്പില്‍ തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ച് മനുഷ്യചങ്ങല തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സമീപവാസികള്‍ 82 അടിനീളമുള്ള മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. വടക്കന്‍ ചൈനയിലെ ഹെബോയ് പ്രവിശ്യയിലെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോക്കല്‍ കള്‍ച്ചര്‍ പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടെ സന്ദര്‍ശനത്തിനെത്തിയ യുവതിയും രണ്ടു കുട്ടികളും വെള്ളം തണുത്തുറഞ്ഞ തടാകത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല ഉണ്ടാക്കി ഇവരെ പുറത്തെത്തിച്ചു. അതിസാഹസികമായാണ് ഈ കുടുംബത്തെ ആളുകള്‍ ഒത്തൊരുമിച്ച് രക്ഷപ്പെടുത്തിയത്.