മോണ്ടി കഴിക്കുന്നത് കാണാന്‍ ആയിരങ്ങള്‍....!!!

നാട്ടുകാരുടെ പ്രിയപ്പെട്ട മോണ്ടി ഇരയെ വിഴുങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തിലുള്ള പെരുമ്പാമ്പ് സഞ്ചിമൃഗമായ പോസത്തെ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കന്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം. ഗ്രെഗ് ഹോസ്‌ക്കിങ് എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.ഹോസ്‌ക്കിങ്ങിന്റെ വീടിനു പിന്നിലുള്ള മരത്തിലായിരുന്നു പെരുമ്പാമ്പിന്റെ ഇരവിഴുങ്ങല്‍. ഇവരുടെ വീടിനു പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന പെരുമ്പാമ്പാണിത്. മോണ്ടിയെന്നാണ് പ്രദേശവാസികള്‍ ഈ പാമ്പിനെ സ്നേഹത്തോടെ വിളിക്കാറുള്ള പേര്. സാധാരണ വലിയ എലികളും മറ്റുമാണ് മോണ്ടിയുടെ ആഹാരം. വലിയ ഇരയെ തലയില്‍ കടിച്ചുപിടിച്ചാണ് പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്നത്. ഏകദേശം 45 മിനിട്ടോളമെടുത്തു ഈ ഇരയെ വിഴുങ്ങാന്‍. ഇരയെ വിഴുങ്ങിയ ശേഷവും കുറേനേരത്തേക്ക് പെരുമ്പാമ്പ് മരത്തിന്റെ ചില്ലയില്‍ത്തന്നെ ഉണ്ടായിരുന്നു. ഒപ്പോസം വിഭാഗത്തില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ജീവികളാണ് പോസം.ഇവ 4.50 കിലോ വരെ ഭാരമുള്ളവയാണ്‌