ചങ്ങാത്തം കുരുങ്ങുകളോട്....

കുരങ്ങന്‍മാരോട് ചങ്ങാത്തം കൂടുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു കര്‍ണ്ണാടകയിലെ ഹൂബ്‌ളിയിലെ അല്ലാപുര്‍ ഗ്രാമത്തില്‍ നിന്നുള്ള അപൂര്‍വ സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് .ഒരു കൂട്ടം കുരങ്ങന്‍മാര്‍ക്കു നടുവിലിരുന്ന് കളിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന രണ്ട് വയസ്സുകാരനാണ് ഈ ദൃശ്യങ്ങളിലുള്ളത്.കുരങ്ങന്‍മാരോട് ചങ്ങാത്തം കൂടുന്ന കുട്ടി അവര്‍ക്ക് ആഹാരം കൈയ്യില്‍ പകര്‍ന്നു കൊടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.സാധാരണ ആഹാരത്തിന്റെ കാര്യം വരുമ്പോള്‍ അക്രമാസക്തരാവുന്ന കൂട്ടത്തിലാണു കുരങ്ങുകള്‍ .എന്നാല്‍ ഈ വിഡീയോയില്‍ ശാന്തരായിരിക്കുന്നത് കാണാം.6 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ തങ്ങളുടെ മകന് കുരങ്ങന്‍മാരോട് സൗഹൃദമുണ്ടായിരുന്നെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.രാവിലെ ഉണര്‍ന്നാലുടന്‍ കുട്ടി എഴുന്നേറ്റ് കുരങ്ങന്മാരുമായി കളിക്കാന്‍ പോകുമെന്നും അമ്മ പറയുന്നു. ട്വിറ്ററിലൂടെയും മറ്റും ദൃശ്യങ്ങള്‍ കണ്ടവര്‍ കുട്ടിയുടെ ചങ്ങാത്തത്തെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്.