ഭാരം കുറച്ച ഡിസ്‌നി രാജകുമാരന്‍....!!!

31 കിലോ കുറച്ചപ്പോള്‍ ജെഫ്രി കാണാന്‍ ഡിസ്‌നി രാജകുമാരനെ പോലെ ജെഫ്രി കെന്‍ഡലാണ് ഇന്റര്‍നെറ്റില്‍ താരമായി മാറിയത്. ഈ ലുക്കില്‍ എത്താന്‍ നൂറാഴ്ചയാണ് എടുത്തത്. മുപ്പത്തൊന്നു കിലോ ഭാരമാണ് ജെഫ്രി കുറച്ചത്. തന്റെ പഴയകാല ചിത്രങ്ങളും ജെഫ്രി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നത് വൈറലായി. അമിതമായ തടി കാരണം ആളുകള്‍ കളിയാക്കിയിരുന്നു. കൂടാതെ വിഷാദരോഗവും ഉണ്ടായിരുന്നു. ഇതുകാരണം ആത്മവിശ്വാസവും വളരെ കുറവായിരുന്നു ജെഫ്രി പറയുന്നു.ഇന്ന് ഡിസ്‌നി കഥകളിലെ രാജകുമാരനെ പോലെ എന്നാണു ഇയാളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്