നെഞ്ച് തുളച്ച അച്ഛന്‍...സത്യം എന്ത്????

നെഞ്ച് തുളച്ച് മകള്‍ക്ക് ശ്വാസം നല്‍കി ഒരച്ഛന്‍;സോഷ്യല്‍മീഡിയയില്‍ വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ഹെയ്‌നടക്കം പങ്കുവെച്ച ഈ ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.മകള്‍ക്ക്ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ പിതാവ് നെഞ്ച് തുളച്ച് ശ്വാസനനാളിയില്‍ നിന്ന് ശ്വാസം പകര്‍ന്നുനല്‍കിയെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത പക്ഷെ അങ്ങനെയൊക്കെ സാധിക്കുമോ ചോദ്യത്തിന് പ്രസക്തിയുണ്ട്. കാംഗരു മദര്‍ കെയര്‍ എന്ന രീതിമാത്രമാണിവിടെ പിന്തുടര്‍ന്നത് അല്ലാതെ നെഞ്ചുതുളച്ച് ശ്വാസമെടുത്തതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.മാസം തികയാതെ ഭാരക്കുറവോടെ ജനിച്ചതാകണം ചിത്രത്തില്‍ കാണുന്ന വലിപ്പകുറവുള്ള കുഞ്ഞ്.സത്യത്തില്‍ വെന്റിലേറ്ററിന്റെസഹായത്തോടെ ശ്വസിക്കുന്ന കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്ത് പരിചരിക്കുകയാണ് അച്ഛന്‍.നവജാതശിശുക്കള്‍ക്കളുടെ ആരോഗ്യകരമായ നിലനില്‍പ്പിച്ച ശരീരോഷ്മാവും അനിവാര്യമാണ് ശരീരോഷ്മാവ് ക്രമീകരിക്കാന്‍ സ്‌കിന്‍ റ്റു സ്‌കിന്‍ കെയര്‍ രീതിപരീക്ഷിക്കുന്ന രാജ്യങ്ങള്‍ കുറവല്ല.ഇതാണ് മേല്‍പ്പറഞ്ഞ ചിത്രത്തിലുള്ളത് 1996ല്‍ ഇറ്റലിയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ കംഗാരു മദര്‍ കെയര്‍ എന്ന പേരില്‍ സ്‌കിന്‍ ടു സ്‌കിന്‍ കെയര്‍ അറിയപ്പെടാന്‍ തുടങ്ങി