എല്ലാ സഹായത്തിനും ഒപ്പം യാഷാ...!!!

മൃഗങ്ങള്‍ക്ക് അതിന്റെ ഉടമയോടുണ്ടാകുന്ന സ്നേഹത്തിന് ഏറ്റവും മികച്ച ഉദാഹരണമായി ഈ വീഡിയോ ഒലെഗ് അലക്സാന്‍ഡ്രോവ് എന്ന പരിശീലകന്‍ വളര്‍ത്തുന്ന കരടികളിലൊന്നാണ് യാഷാ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ ഒലെഗ് വളര്‍ത്താനാരംഭിച്ച മൂന്ന് കരടികള്‍ പരിശീലകന് ഒരു ആപത്തുവന്നപ്പോള്‍ സ്നേഹം വാരിക്കോരി നല്‍കുകയാണ്. പ്രത്യേകിച്ചും യാഷാ എന്ന പെണ്‍ കരടി. ഒരു സര്‍ക്കസ് പ്രകടനത്തിനിടെ പരുക്കുപറ്റിയ ഒലെഗിനെ പരിചരിക്കുന്ന ദൗത്യത്തിലാണ് കരടികള്‍ നൈഷേഗൊരോട്സ്‌കി എന്ന റഷ്യന്‍ സര്‍ക്കസ് കമ്പനിയിലാണ് ഒലെഗും കരടികളും പ്രവര്‍ത്തിച്ചുപോന്നത്. അറുപതടിയോളം ഉയരത്തില്‍നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ നാലുമാസം ഒലെഗ് ആശുപത്രിയില്‍ കഴിഞ്ഞു. തിരികെയെത്തിയപ്പോള്‍ ഒലെഗ് ആദ്യം തിരക്കിയത് കരടികളെ. വീല്‍ചെയറില്‍ ഒലെഗിനെ ഉന്തി പുറത്തെത്തിക്കുന്ന യാഷെയുടെ ീഡിയോ ആണ് സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഇടവേളയ്ക്കു ശേഷം അവ തന്നെ തിരിച്ചറിയുമോ എന്നുപോലും ഒലെഗ് സംശയിച്ചു നിന്നിടത്താണ് സ്‌നേഹം ഇവ പകരം നല്‍കിയിരിക്കുന്നത്