കണ്ണാടി നോക്കിയാല്‍....!!!

കാടിനുള്ളില്‍ കണ്ണാടി സ്ഥാപിച്ച് മൃഗങ്ങളുടെ സമീപനങ്ങള്‍ ചിത്രീകരിച്ച വീഡിയോ കണ്ണാടി നോക്കാതെ ഒരു ദിവസം തള്ളിനീക്കുന്നവരാരും ഉണ്ടാകില്ല.നിത്യജീവിതത്തില്‍ ഇതിനോളം പ്രാധാന്യം ലഭിച്ചവ കുറവ്.എന്നാല്‍ കാട്ടിലോ.കാട്ടിനുള്ളില്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഒരു കണ്ണാടി വെച്ചാല്‍ എന്താകും നടക്കുക.മൃഗങ്ങള്‍ മുഖസൗന്ദര്യം നോക്കി നില്‍ക്കുമോ പല സംശയങ്ങള്‍ക്കും ഉത്തരമായി ഒരു വീഡിയോ.അതീവ രഹസ്യമായി ഒരു ഫൊട്ടോഗ്രാഫറും സംഘവും കാട്ടിനുള്ളിലൊരു കണ്ണാടികള്‍ വെച്ചു.പിന്നീട് അവിടെ നടന്ന സംഗതികള്‍ ചിത്രീകരിച്ചു സ്വന്തം രൂപം നോക്കി നില്‍ക്കുന്ന മൃഗങ്ങള്‍ ചിലയിടങ്ങള്‍ മറ്റൊരു ജീവിയാണെന്നാക്രോശിച്ച് ആക്രമണത്തിനും മുതിര്‍ന്നു ഫ്രഞ്ച് ഫൊട്ടോഗ്രാഫറായ സേവ്യര്‍ ഹെര്‍ബെര്‍ട്ട് ബിയോറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മിറര്‍ ടെസ്റ്റ് എ്‌ന് പേരു നല്‍കി 2015ല്‍ ചിത്രീകരിച്ച് വീഡിയോ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമാണ്