അമിത വണ്ണം കുറയ്ക്കാന്‍; രാവിലെ ഒരു ഗ് ളാസ് ചെറു ചൂടുവെള്ളം ശീലമാക്കൂ

അമിത വണ്ണം കുറയ്ക്കാന്‍; രാവിലെ ഒരു ഗ് ളാസ് ചെറു ചൂടുവെള്ളം ശീലമാക്കൂ

അമിത വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍  ഇഷ്ടമുള്ളത് ചിലത് ഒഴിവാക്കിയും ഉള്‍പ്പെടുത്തിയും, വിപണിയില്‍ ലഭ്യമാകുന്ന പലതരം മരുന്നുകള്‍, അമിത വ്യായമ ആഭ്യാസങ്ങള്‍ ഉള്‍പ്പെടെ പലവിധന മാര്‍ഗ്ഗങ്ങള്‍  മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍, ഇനി ഈ ആഭ്യാസങ്ങള്‍ ഒന്നും തന്നെ വേണ്ടെന്ന് മാത്രമല്ല, വളരെ ലളിതമായ ഗൃഹ മാര്‍ഗ്ഗത്തിലൂടെ ക്രമേണ ശരീരഭാരം കുറയ്ക്കാം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ദിവസം രാവിലെ ഉണര്‍ന്നാലുടന്‍ തന്നെ കുടിക്കുന്ന ബെഡ് കോഫിക്കു  പകരം ഒരു  ഗ് ളാസ് ചെറു ചൂടുവെള്ളം ഒന്ന് കുടിച്ചു നോക്കു, ക്രമേണ ശരീര ഭാരം കുറയ്ക്കാം.ഈ ശീലം അമിത വണ്ണത്തെ കുറയ്ക്കുക മാത്രമല്ല, ദഹന സംവിധാനത്തെ ശുദ്ധീകരിച്ച് പോഷണമേകി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകും.എന്നാല്‍, വെളളത്തിന് അധിക ചൂടുവേണ്ട. ചിറ്റ് ചൂട് മാത്രം മതി.