നടുവേദന ചില പരിഹാരങ്ങള്‍

നടുവേദന ചില പരിഹാരങ്ങള്‍

പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാല്‍ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും സഹായിക്കും.കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നടുവേദനയില്‍ നിന്ന് രക്ഷപ്പെടാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുന്നത് സഹായിക്കും. നട്ടെല്ല് നിവര്‍ന്ന് വേണം ജോലി ചെയ്യാന്‍. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.വാഹനമോടിക്കുമ്പോള്‍ ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് വാഹനം നിര്‍ത്തുന്നത് നടുവിന് വിശ്രമം കിട്ടാന്‍ സഹായിക്കും. തുടര്‍ച്ചയായി നടുവേദനയുണ്ടാവുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടുകയാണ് ഏറ്റവും നല്ലത്. കാരണം അറിയാതെയുള്ള മുറിവൈദ്യം ഗുണതേക്കാള്‍ ഏറെ ദോഷം ചെയ്യും. നടുവേദന പൂര്‍ണമായും മാറ്റാനുള്ള ചികിത്സ മാര്‍ഗങ്ങളും ഇന്ന് ലഭ്യമാണ്. മരുന്നിലൂടെയും മാറാത്ത നടുവേദനയുള്ളവരെ സര്‍ജറിക്ക് വിധേയമാക്കും. ഡിസ്‌ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് ഇതിനായി നടത്തുക. പ്രശ്‌നമുള്ള ഡിസ്‌ക് മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയും ഇന്ന് നിലവിലുണ്ട്. കൃത്രിമമായ ഡിസ്‌ക് വച്ചാകും ഇത് പരിഹരിക്കുന്നത്.