സ്‌മാർട്ട് ഹെൽമറ്റ്, പലതുണ്ട് ഗുണങ്ങൾ

ഒരൽപം കാശ് മുടക്കാൻ തയ്യാറാണോ? എങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാം ഒരു സ്‌മാർട്ട് ഹെൽമറ്റ്, പലതുണ്ട് ഗുണങ്ങൾ

വാഹനം ഓടിക്കുമ്പോൾ, പ്രത്യേകിച്ച് ബൈക്ക് ഓടിക്കുമ്പോൾ ഫോണിൽ വരുന്ന കാളുകൾ എടുക്കാൻ സാധിക്കാത്തത് പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. 
ജോലിയാവശ്യത്തിനായി ഒരുപാട് കാളുകൾ ചെയ്യേണ്ടി വരുന്നവർക്കും, സാധനങ്ങൾ, ഭക്ഷണം എന്നിവ ഡെലിവർ ചെയ്യുന്നവരാണ് ഈ ബുദ്ധിമുട്ട് 
ഏറ്റവും കൂടുതലായി അനുഭവിച്ചിട്ടുണ്ടാകുക. മിക്കപ്പോഴും ബൈക്ക് നിർത്തി ഇവർ വിളിച്ചയാളിനെ തിരിച്ച് വിളിക്കുകയാകും ചെയ്യുക. 

എന്നാൽ ചിലപ്പോൾ അങ്ങേതലയ്ക്കലുള്ളയാൾ ഫോൺ എടുക്കാതിരിക്കുകയാണെങ്കിൽ വിലപ്പെട്ട പല അവസരങ്ങളുമാകും ഇവർക്ക് നഷ്ടമാകും. 
എന്നാൽ ഇനി അക്കാര്യത്തെക്കുറിച്ചോർത്ത് വിഷമിക്കുകയേ വേണ്ട. അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് ബി.ടി എസ് 2 എന്ന ബ്ലൂടൂത്ത് ഇന്റർകോം.

ബൈക്കോടിക്കുന്നയാളുടെ ഹെൽമറ്റിൽ ഘടിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ ഡിവൈസ്. സ്‌ക്രൂകൾ ഉപയോഗിച്ചുള്ള ഒരു അഡാപ്ടറും വെൽക്രോ സ്റ്റിക്കറും കൊണ്ട് ഈ ഡിവൈസ് അനായാസമായി നിങ്ങളുടെ ഹെൽമെറ്റിൽ ഘടിപ്പിക്കാൻ സാധിക്കും. 

ശേഷം കോളുകൾ അറ്റൻഡ് ചെയ്യുക എന്നത് വെറുമൊരു ബട്ടൺ പ്രസ് കൊണ്ട് സാദ്ധ്യമാകും. പല തരത്തിലുള്ള കാലാവസ്ഥകളിലും ഉപയോഗിക്കാൻ സാധിക്കുന്ന, വാട്ടർപ്രൂഫ് ആയ ഈ സംവിധാനം മാസത്തിൽ രണ്ടു പ്രാവശ്യം മാത്രം ചാർജ് ചെയ്താലും മതി

ബ്ലൂടൂത്ത് ഡിവൈസ് ആയതുകൊണ്ടുതന്നെ ഒട്ടും ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ ഫോണുമായി ഈ ഇന്റർകോം ബ്ലൂടൂത്ത് പെയർ ചെയ്യാനും സാധിക്കും. മാത്രമല്ല ഒന്നിൽക്കൂടുതൽ ഡിവൈസുകൾ ഉണ്ടെങ്കിൽ രണ്ടും മൂന്നും റൈഡർമാർക്ക് പരസ്‌പരം സംസാരിക്കാനും സാധിക്കും.

കൂടാതെ, പാട്ടുകൾ കേൾക്കാനും, എഫ്.എം റേഡിയോ കേൾക്കാനുമുള്ള സൗകര്യങ്ങൾ ഈ ഡിവൈസിലുണ്ട്. 
എന്നാൽ ചില്ലറ പോരായ്മകളും ഈ ബ്ലൂടൂത്ത് ഇന്റർകോമിന് ഉണ്ടെന്നതാണ് സത്യം.

 ഇതിലുള്ള ബട്ടൺ ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനും നിരസിക്കാനും കഴിയുമെങ്കിൽ, ഐഫോൺ ഉപയോഗിക്കുന്നവർക്ക് ഇതുകൊണ്ട് കോളുകൾ എൻഡ് ചെയ്യാൻ സാധിക്കില്ല. മാത്രമല്ല ഡിവൈസ് എപ്പോൾ ചാർജ് ചെയ്യണം എന്ന് അറിയിക്കാനുള്ള ഇൻഡിക്കേറ്ററും ഇതിൽ ഇല്ല.അതുകൊണ്ട് ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവൈസ് ചാർജ് ചെയ്യേണ്ടത്.