സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ മരുന്നുകൾ

പരിക്കറ്റ മുറിവില്‍ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളുമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത് ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുന്നത് കുറയ്ക്കാന്‍ പ്രത്യേക മരുന്ന് വികസിപ്പിച്ച് ഡിആര്‍ഡിഒ. ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്ന സുരക്ഷാ സൈനികര്‍ക്ക് മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കുള്ളിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുകഴിയും. വെടിയേറ്റ മുറിവില്‍ കൂടി രക്തം നഷ്ടപ്പെടുന്നതാണ് മരണത്തിന് കാരണമാകുന്നത്. മാവോവാദികളുമായുള്ള വനമേഖലകളിലെ ഏറ്റുമുട്ടലുകളിലും ഭീകരരുമായുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ ഏറ്റുമുട്ടലുകളിലും പരിക്കേല്‍ക്കുന്ന സൈനികരെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. ഇത് പരിക്കേറ്റ സൈനികരുടെ രക്തം നഷ്ടപ്പെട്ട് മരണസംഖ്യ ഉയരാന്‍ കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ പരിക്കറ്റ മുറിവില്‍ കൂടി അധികം രക്തം നഷ്ടപ്പെടുന്നത് തടയുന്ന പ്രത്യേകതരം മരുന്നുകളും സംവിധാനങ്ങളുമാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്താന്‍ ആവശ്യമായ ചികിത്സ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ സമയത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഡിആര്‍ഡിഒയുടെ സഹസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് എന്ന സ്ഥാപനമാണ് മരുന്നുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഗ്ലിസറിന്‍ കലര്‍ന്ന സലൈന്‍ വാട്ടര്‍, മുറിവില്‍ കൂടി നിന്ന് രക്തം നഷ്ടപ്പെടുന്നത് തടയാനുള്ള പ്രത്യകതരം ജെല്‍, കൂടുതല്‍ രക്തം വലിച്ചെടുക്കുന്ന തരത്തിലുള്ള ഡ്രസിങ് എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചിരിക്കുന്നത്.