സുരക്ഷിതയാത്രയ്ക്ക്  മികച്ച സ്ഥലങ്ങള്‍ 


കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തീരെ കുറവായ സ്ഥലങ്ങളാണ് ഇവയൊക്കെ. മാത്രമല്ല സുരക്ഷിതമായി തങ്ങാനുള്ള താമസ സൗകര്യങ്ങളും ഇത്തരം സ്ഥലങ്ങളിൽ ലഭ്യമാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ ഇന്ത്യയിലെ പത്ത് സ്ഥലങ്ങൾ ഇതൊക്കെയാണ്. 

ഗോവയിലേക്കാണ് കുടുംബ സമേതം യാത്ര ചെയ്യുന്നതെങ്കിൽ പോകാൻ പറ്റിയ സ്ഥലമാണ് കാലൻഗട്ട്. 
ഇന്ത്യയുടെ വിനോദ സഞ്ചാരഭൂപടത്തിലെ അഭിമാനമാണ് ജയ്പ്പൂർ  കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളുമാണ് ജയ്പ്പൂരിന്റെ പ്രത്യേകത. കൂർഗ് സന്ദർശിച്ചിട്ടുള്ള പലരും എടുത്ത് പറഞ്ഞിട്ടുള്ള കാര്യം, സ്ത്രീയാത്രികർക്ക് നിർഭയം പോകാവുന്ന സ്ഥലം എന്നാണ്. കുടുംബസമേതം ഒരു യാത്ര, ആത്മീയമായ ഉണർവുകൾ ഇവ രണ്ടും നടക്കണമെങ്കിൽ നിങ്ങൾക്ക് പുരിയിലേക്ക് പോകാം. 
വടക്കൻ‌ കേരളത്തിൽ ജീവിക്കുന്നവർക്കും ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും എളുപ്പം കുടുംബ സമേതം പോകാൻ പറ്റിയ സ്ഥലമാണ് വയനാട്. പൂന്തോട്ടങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ സുന്ദരമായ ഒരു സ്ഥലമാണ് ഊട്ടി.