കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ഈ രോഗങ്ങള്‍ക്കും കാന്താരി മുളക് നല്ലതാണ്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ഈ രോഗങ്ങള്‍ക്കും കാന്താരി മുളക് നല്ലതാണ്

പണ്ട് കാലം മുതല്‍ തന്നെ നമ്മുടെ അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും എല്ലാം കാന്താരി മുളക് ഒരു അവിഭാജ്യ ഘടകം തന്നെയായിരുന്നു.കൊളസ്‌ട്രോളിന് പരിഹാരം നല്‍കാന്‍ കാന്താരി മുളകിന് കഴിയും എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മറ്റ്‌ പല രോഗങ്ങള്‍ക്കും കാ‍ന്താരി നല്ലതാണ്.ദഹന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കാന്താരിക്ക് കഴിയും. മാത്രമല്ല ആമാശയത്തിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. മലബന്ധം ഇല്ലാതാക്കാനും മലബന്ധത്തിന് പരിഹാരം കാണാനും കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും.വിശപ്പ് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത് കാരണമാകുകയും ചെയ്യും. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്ന് കരുതി അമിത വണ്ണത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം അമിതവണ്മത്തെ കുറക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്താനും കാന്താരിക്ക് കഴിയുന്നു. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കാന്താരി മുളക് ഉപയോഗിക്കാം.