ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയാം

ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയാം

ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെ നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം.നമ്മുടെ തലച്ചോർ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും.ഒരു നേരം ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ ആവും അവസാനിക്കുക. വിശപ്പ് സഹിക്കാൻ കഴിയാതെ അമിതമായി കഴിക്കും. ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഒരു നേരം ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിക്കില്ല.ഭക്ഷണം ഒഴിവാക്കിയാൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാൽ ക്ഷീണം ഉണ്ടാകുകയും തലചുറ്റൽ അനുഭവപ്പെടുകയും ചെയ്യും. ശരീരം കോർട്ടിസോളിന്റെ ഉൽപാദനം കൂട്ടുക വഴി സ്ട്രെസ്സ് ഉണ്ടാകും.