ഇനി  വിവേചനത്തിന്റെ നിറങ്ങളില്ല

മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കിയിരുന്നത് സര്‍ക്കാര്‍ നിര്‍ത്താന്‍ ഒരുങ്ങുന്നു മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്തനിറം നല്‍കി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറത്തില്‍ റേഷന്‍ കാര്‍ഡ് മാറ്റാന്‍ തീരുമാനിച്ചത്.നിലവില്‍ അന്ത്യോദയ, മുന്‍ഗണന, മുന്‍ഗണനേതര, സബ്സിഡി വിഭാഗങ്ങളാണള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്.ഇനി മുതല്‍ ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.