മകന് വൃക്ക നല്‍കമെന്നു പൊന്നമ്മ ബാബു സേതുലക്ഷ്മിയോട്...

മകന് വൃക്ക നല്‍കമെന്നു പൊന്നമ്മ ബാബു സേതുലക്ഷ്മിയോട്... 'ഇന്ന് ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, 'നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു.. ' ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജീവന് വേണ്ടി നടി സേതുലക്ഷ്മി കേരളക്കരയോട് കരഞ്ഞുപറഞ്ഞ വാക്കുകള്‍ ഫലം കാണുന്നു. വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന തന്റെ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായതായി സേതുലക്ഷ്മി പ്രതികരിച്ചു. ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചതെന്നു സേതുലക്ഷ്മി പറയുന്നു. , ‘ചേച്ചി....പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നിൽക്കാൻ തനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ...കിഷോറിന് തന്റെ കിഡ്നി നൽകും. തന്റെ വൃക്ക അവൻ സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നറിയില്ല. തനിക്ക് വയസായില്ലേ......ഡോക്ടർമാരോടു ചോദിക്കണം വിവരം പറയണം. താൻ വരും..എന്ന് പൊന്നമ്മ ബാബു, സേതുലക്ഷ്മിയോടു പറഞ്ഞു. 'പൊന്നമ്മ മാത്രമല്ല സാമ്പത്തിക സഹായം നല്‍കാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞ് കുറേ പേര്‍ വിളിച്ചിരുന്നുന്നെന്നു സേതുലക്ഷ്മി ''അമ്മ പറയുന്നു. പണം കൊടുത്ത് കിഡ്നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍' സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറുള്ളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നാണ് കരുതുന്നു. വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്നേഹവുമുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ല. ‘ഈ 14 വർഷത്തിനിടയ്ക്ക് ഏകദേശം ഒരു അഞ്ചാറ് ആശുപത്രിയെങ്കിലും ഞാനും അവനും കയറിയിറങ്ങിയിട്ടുണ്ട്. ചികിത്സാ ചെലവ് കൈയ്യിൽ നിൽക്കാതെ വന്നതോടെ പല ആശുപത്രിയിൽ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. ഫെയ്സ്ബുക്കിൽ എന്റെ വിഡിയോ കണ്ടിട്ട് ഒരുപാട് പേരാണ് സഹായം വാഗദാനം ചെയ്ത് എത്തിയിട്ടുള്ളത്. നിങ്ങളെല്ലാവരുടേയും പ്രാർത്ഥനയുടേയും ധൈര്യത്തിന്റേയും സഹായത്തിന്റേയുമെല്ലാം ധൈര്യത്തിൽ തിരുവനന്തപുരത്തെ മെച്ചപ്പെട്ട ഒരു ആശുപത്രിയിലേക്ക് അവനെ മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണ്. എല്ലു നുറുങ്ങുന്ന വേദനയ്ക്ക്, 6500 രൂപയുടെ ഇഞ്ചക്ഷനാണ് ഡോക്ടർമാര്‍ നിർദ്ദേശിച്ചിരിക്കുന്നത്.’എന്ന് സേതുലക്ഷ്മി പറയുന്നു. ‘എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ‌മാരുടെ നിർദ്ദേശം. മാത്രമല്ല ഓപ്പറേഷന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന പക്ഷം കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതിവച്ചിട്ടേ ഇറങ്ങാവൂ എന്നാണ് സാറൻമാർ പറയുന്നത്. അല്ലെങ്കിൽ ഈ ചെയ്തതൊക്കെ വെറുതെയാകുമത്രേ. നടി പൊന്നമ്മബാബു ഉൾപ്പെടെ മൂന്ന് പേർ കിഡ്നി തന്ന് സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കിഡ്നി ആരെങ്കിലും തന്ന് സഹായിച്ചാൽ ചെലവ് എല്ലാം കൂടി 25 ലക്ഷത്തിൽ നിൽക്കുമെന്നാണ് കരുതുന്നതായി സേതുലക്ഷ്മി പറഞ്ഞു. പൊന്നമ്മ ബാബുവിന്റെ വാക്കുകൾ ഹൃദയ സ്പർശിയായിരുന്നു. –‘ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ. വാർത്തയാക്കാൻമാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തിൽ അഭിനയിക്കുന്ന നാൾ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നിൽ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ....അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോൾ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോൾ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാൻ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. കിഷോർ എന്റെ വൃക്ക സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ....എല്ലാം ഒത്തുവന്നാൽ ഞാനതിന് ഒരുക്കമാണ്. താനനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങൾ ഡോക്ടർമാരുടെയും ദൈവത്തിന്റേയും കൈയ്യിലാണെന്നു നടി പൊന്നമ്മ ബാബു പറയുന്നു. സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വരുമ്പോള്‍ പതിനാല് വര്‍ഷത്തോളമായി താനും കുടുംബവും അനുഭവിക്കുന്ന വേദനയ്ക്ക് വൈകാതെ അറുതി വരുമെന്ന പ്രതീക്ഷയിലാണ് നടി സേതുലക്ഷ്മിയും മകന്‍ കിഷോറും.