ശില്പ ഷെട്ടിയെ വീഴ്ത്തിയ ഐസ്‌ക്രീം

ശില്പ ഷെട്ടിയെ വീഴ്ത്തിയ ഐസ്‌ക്രീം

ഹോങ്കോങ്ങില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ശില്‍പ ഷെട്ടിയെ വീഴ്ത്തിയ ഐസ്‌ക്രീമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തിളങ്ങുന്നത്. 24 കാരറ്റ് സ്വര്‍ണത്തകിടുകള്‍ കൊണ്ട് അലങ്കരിച്ച ഈ വാനില കോണ്‍ ഐസ്‌ക്രീമാണ് ശില്‍പയുടെ മനം കവര്‍ന്നത്. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഐസ്‌ക്രീമിന്റെ വില. താരം തന്നെയാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐസ് ക്രീം നുണയുന്ന ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. ജപ്പാന്‍, ഹോങ്കോങ്ങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സുലഭമായ ഈ ഐസ്‌ക്രീമിന് ആരാധകരേറെയാണ്. ഒട്ടുമിക്ക പ്രമുഖ ഡെസേര്‍ട്ട് ബ്രാന്‍ഡുകളും തങ്ങളുടെ ഭക്ഷണപദാര്‍ഥങ്ങള്‍ സ്വര്‍ണത്തരികള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. ശുദ്ധമായ സ്വര്‍ണത്തരികള്‍ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്ന് പണ്ട് മുതല്‍ തന്നെ കേട്ട് പരിച്ചയിച്ചതാണ്. ഐസ്‌ക്രീം ആരാധകര്‍ ഈ സ്വര്‍ണ്ണം ഒരിക്കലെങ്കിലും നുണഞ്ഞിരിക്കണം.