കള്ളിനൊപ്പം ‘ടച്ചിങ്സ്’ പാടില്ല

കള്ളിനൊപ്പം ‘ടച്ചിങ്സ്’ പാടില്ല

കള്ളിനൊപ്പം മറ്റൊന്നും വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത് ഷാപ്പുകളിൽ കള്ളല്ലാതെ മറ്റ് ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. നിലവില്‍ കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡ് പ്രദർശിപ്പിക്കാറുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ളവര്‍ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ ഷാപ്പുകളിലെത്തുന്നതും ക്രമേണ മദ്യത്തിന് അടിമകളാകുന്നതും കള്ളിനൊപ്പം മറ്റൊന്നും വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. എന്നാല്‍ ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണമെന്നതാണ് വാസ്തവം. ഉപയോഗിക്കുന്ന വെള്ളം 3 മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങിക്കുകയും വേണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ മിക്ക കള്ളുഷാപ്പുകളിലും നിലവില്‍ ഇതൊന്നും പാലിക്കപ്പെടാറില്ല.