ഗര്‍ഭപാത്രം വേണ്ട...വന്ധ്യതയെ തോല്‍പ്പിക്കൂം...!!!

ഗര്‍ഭപാത്രമില്ലാതെയും ഭ്രൂണങ്ങളുണ്ടാക്കാം,വന്ധ്യതയെ തോല്‍പ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം വന്ധ്യത ചികിത്സയെ പുതിയ തലത്തിലേക്കെത്തിക്കുന്ന പരീക്ഷണവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്ത്. മനുഷ്യ അണ്ഡങ്ങളെ ലബോറട്ടറിയില്‍ വെച്ച് വളര്‍ത്തി ഭ്രൂണങ്ങളാക്കി മാറ്റുന്ന പരീക്ഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷണം നടത്തുന്നത്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) നടക്കുന്ന ഭാഗത്ത് പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ ബിജവുമായി ചേര്‍ത്തുവെക്കും. പിന്നീട് വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. പുതിയ പരീക്ഷണത്തില്‍ അണ്ഡം വളര്‍ച്ച പ്രാപിക്കുന്നത് ലാബില്‍ വെച്ചായിരിക്കും. കൂടുതല്‍ പഠനം നടത്തി പരീക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പഠനം നടത്തിയ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ സ്ത്രീകളില്‍ വന്ധ്യത വര്‍ധിച്ചുവരുന്നതിനിടെയില്‍ ഈ പരീക്ഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്